മോഹൻലാലിലെ നടന് വേണ്ടി കൈയ്യടിച്ച എല്ലാ പ്രേക്ഷകരും സംവിധായകനെന്ന നിലയിൽ മോഹൻലാലിൻ്റെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ്. ബറോസ് എന്ന ചിൽഡ്രൻസ് സ്പെഷ്യൽ മൂവിയുമായി എത്തുന്ന മോഹൻലാൽ മലയാള സിനിമയിൽ ത്രീഡി സാധ്യതകളെ വീണ്ടും തിരിച്ചെത്തിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന ചിത്രമൊരുക്കിയ ജിജോ എന്ന പ്രതിഭാ ശാലിയുടെ കൈയ്യും പിടിച്ചാണ് ബറോസിലേക്കുള്ള മോഹൻലാലിൻ്റെ വരവ്. അണിയറയിലും മറ്റും ഒരു പിടി പ്രതിഭാധനരായ ആർട്ടിസ്റ്റുകൾ ബറോസിന് വേണ്ടി ചരട് വലിക്കുമ്പോൾ ബിഗ് സ്ക്രീനിൽ ചിത്രം അദ്ഭുതമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ചിത്രത്തിന് വേണ്ടി ക്യാമറ വർക്ക് ചെയ്യുന്ന പ്രശസ്ത സിനിമോട്ടോഗ്രാഫർ സന്തോഷ് ശിവൻ ബറോസിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ സീക്രട്ട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്.
“ബറോസിനെക്കുറിച്ച് ജിജോ നേരത്തേ എന്നോട് പറഞ്ഞിരുന്നു. പക്ഷേ സമയ പ്രശ്നം കാരണം മാറി നിന്നതാണ്. പിന്നെ ലാൽ സാർ വിളിച്ചു. അങ്ങനെയാണ് ഇതിലേക്ക് വരുന്നത്. ‘ബറോസ്’ ഒരു കൊമേഴ്സ്യൽ ത്രില്ലർ ഒന്നുമല്ല. ലാൽ സാർ പറഞ്ഞത്. ‘എത്രയോ വർഷമായി നമ്മൾ ഒരോ സിനിമ ചെയ്യുന്നു, കുട്ടികൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ’ എന്നാണ്. പക്ഷേ മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ‘ബറോസ്’. മലയാള സിനിമയിൽ തീർത്തും സ്പെഷ്യലായി നിൽക്കുന്ന ചിത്രമായിരിക്കും ‘ബറോസ്’. വളരെ പ്ലസൻറായ ഒരു മോഹൻലാൽ ചിത്രം”.
Post Your Comments