GeneralLatest NewsMollywoodNEWSSocial Media

ചടങ്ങ് ദയവായി ഒഴിവാക്കണം ; മുഖ്യമന്ത്രിയോട് പാർവതി

വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈൻ ആക്കണമെന്ന് നടി പാർവതി തിരുവോത്ത്. 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.

‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം.’– സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.‘500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സംഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരം ഉള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്’.

‘സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തനങ്ങൾ. അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ഈ നടപടി തീർത്തും ഞെട്ടലുണ്ടാകുന്ന ഒന്നാണ്.’ പാർവതി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button