നടി നമിത പ്രമോദും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും തമ്മിലുള്ള സൗഹൃദം പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കുറിച്ച് വാചാലയായിരിക്കുകയാണ് നമിത. മീനാക്ഷിയുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട് എന്ന് നമിത പറയുന്നു.
”മീനാക്ഷിയായാലും ആയിഷയായാലും (നാദിർഷായുടെ മകൾ ) സ്വന്തം ഫാമിലി പോലെയാണ്. സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്.”
നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് എത്തിയ നമിതയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
https://www.instagram.com/p/CMJookapPg5/?utm_source=ig_web_copy_link
Post Your Comments