സിഐഎയിലൂടെ ദുൽഖറിന്റെ നായികയായെത്തിയ നടിയാണ് കാർത്തിക മുരളീധരൻ. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം മമ്മൂട്ടിയ്‌ക്കൊപ്പം അങ്കിളിലും പ്രധാന വേഷം ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കാർത്തിക ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അമിത വണ്ണത്തിന്റെ പേരിൽ താൻ നിരന്തരം ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് കാർത്തിക. ചെറുപ്പം മുതൽ ഇത് നേരിട്ടിരുന്നുവെന്നും സിനിമയില്‍ എത്തിയപ്പോള്‍ ഈ പരിഹാസം കൂടിയെന്നും നടി വെളിപ്പെടുത്തി. ശരീരഭാരം കുറച്ച് മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കാർത്തികയുടെ കുറിപ്പ്
‘കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ ചെറുക്കാൻ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത്. പക്ഷേ അതിലൂടെ ഞാൻ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്. വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. തടിയെ ലൈംഗികമായ രീതിയിലും അവിടെ പരിഹസിച്ചു.
’‘ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
’‘എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. ശരീരത്തെ ഒരു മെഷീനായി കാണാതെ അദ്ഭുത കവചമായി ഞാൻ കണ്ടു’.- കാര്‍ത്തിക കുറിക്കുന്നു.
https://www.instagram.com/p/COsREb1rYfT/?utm_source=ig_web_copy_link
Post Your Comments