മിമിക്രി കലാരംഗത്ത് നിന്ന് ഒട്ടേറെ താരങ്ങൾ സിനിമയിലെത്തി കഴിവ് തെളിയിച്ചിട്ടുണ്ട്. ആ നിലയിൽ ഏറ്റവും പുതിയ നടന തരംഗമാണ് ജാഫർ ഇടുക്കി എന്ന നടൻ. താൻ അഭിനയിച്ച ഇരുപതോളം സിനിമകൾ റിലീസിനായി കാത്തിരിക്കുന്നു എന്ന് പറയുമ്പോൾ ജാഫറിലെ നടനെ എത്രത്തോളം മലയാള സിനിമ പരിഗണിക്കുന്നുണ്ട് എന്നത് വ്യക്തമാണ് . താൻ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപേ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്ന വ്യക്തിയാണെന്നും ‘കയ്യൊപ്പ്’ എന്ന രഞ്ജിത്ത് സിനിമയിലൂടെ വന്ന തനിക്ക് രഞ്ജിത്തിൻ്റെ തന്നെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘അസുരവംശം’ എന്ന സിനിമയിൽ ഒരു അവസരം ഉണ്ടായിരുന്നുവെന്നും ‘ പക്ഷേ പിന്നീട് അത് നടക്കാതെ പോയെന്നും ജാഫർ ഇടുക്കി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുന്നു.
“സിനിമയിലൊക്കെ വരുന്നത് ഒരു നിമിത്തമാണ്. ഞാൻ എത്രയോ വർഷം മുൻപ് സിനിമയിൽ വരേണ്ട വ്യക്തിയാണ്. 1995 ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സാർ രചന നിർവഹിച്ച ‘അസുരവംശം’ എന്ന സിനിമയിൽ എനിക്ക് ഒരു ചെറിയ വേഷം തരാമെന്ന് ഒരു വിദേശ ഷോയ്ക്ക് പോയപ്പോൾ രഞ്ജിത്ത് സാർ പറഞ്ഞിരുന്നു. അന്ന് ഞാൻ മിമിക്രിയൊക്കെയായിട്ട് നടക്കുന്ന സമയമായിരുന്നു. പിന്നീട് നാട്ടിൽ വന്നപ്പോൾ ഞാൻ ആ കാര്യമൊക്കെ അങ്ങ് വിട്ടു പോയി. അന്ന് ഒന്നും മൊബൈൽ അങ്ങനെ ഇല്ലല്ലോ. അല്ലെങ്കിൽ ഞാൻ ‘അസുരവംശം’ എന്ന സിനിമയിലൂടെ വരേണ്ട നടനാണ്”. ജാഫർ ഇടുക്കി പറയുന്നു
Post Your Comments