രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ കടുത്ത ദാരിദ്ര്യത്തിലാണ് തന്റെ ജീവിതമെന്നു പ്രമുഖ നടി. വെള്ളിത്തിരയിൽ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരമാണ് പവള ശ്യാമള. കോവിഡ് വ്യാപനത്തിന് പിന്നാലെ ഷൂട്ടിങ് നിലച്ചതോടെ ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റ് ജീവിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് താരം.
”കടുത്ത ദാരിദ്ര്യത്തിലാണ് ഞാന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എന്റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്. ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു”, ശ്യാമള പറഞ്ഞു. 1984 മുതല്‍ സിനിമയില്‍ സജീവമായ നടിയാണ് ശ്യാമള
Post Your Comments