മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് വരദ. സീരിയൽ നടൻ ജിഷിനാണ് വരദയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വരദ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.
‘ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ എന്നൊരു കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കുവച്ചു. കുറിപ്പ് മുഴുവൻ വായിച്ചില്ലെങ്കിൽ ഈ ലോക്ക്ഡൗൺ കാലത്ത് മാസ്ക് പോലും വയ്ക്കാതെ എങ്ങോട്ടാണെന്ന് ആരാധകർക്ക് ആദ്യം തോന്നിയേക്കാം. എന്നാൽ പിന്നാലെ ബാക്കി കുറിപ്പുകൂടി വായിച്ചാൽ കാര്യം മനസിലാകും. ‘ഞാൻ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്നായിരുന്നു വരദ കുറിച്ചത്.
https://www.instagram.com/p/CO1uk_ygawE/?utm_source=ig_web_copy_link
നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ആഗ്രഹം പറഞ്ഞതാണല്ലേയെന്ന് ചിലർ ചോദിക്കുമ്പോൾ… ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് മറ്റു ചിലരുടെ കമന്റ്. ഇത്തരത്തിൽ രസകരമായ കുറിപ്പും ചിത്രവുമായി ജിഷിനും എത്താറുണ്ട്. ജിഷിന് പഠിക്കുകയാണോ എന്നായിരുന്നു വരദയോട് ചിലരുടെ ചോദ്യം.
Post Your Comments