BollywoodCinemaGeneralLatest NewsNEWS

ഷൂട്ടിങ് പൂർത്തിയാക്കാതെ സിനിമയുടെ സെറ്റ് പൊളിക്കാൻ കഴിയില്ല ; ലോക്ഡൗണിൽ പെട്ട് സഞ്ജയ് ലീല ബൻസാലി ചിത്രം,നഷ്ടം കോടികൾ

സഞ്ജയ് ലീല ബന്‍സാലിയുടെ ഒരു ദിവസത്തെ നഷ്ടം 3 ലക്ഷം രൂപ

എല്ലാ മേഖലയെപോലെ തന്നെയും സിനിമയെയും കോവിഡ് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടെയും ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് നഷ്ടമായികൊണ്ടിരിക്കുന്നത്. അതുപോലെ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടി എന്ന സിനിമയുടെ ചിത്രീകരണമാണ് പാതി വഴിയ്ക്ക് നിലച്ചു പോയത്. ചിത്രീകരണം തീരാൻ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഷൂട്ടിങ് തീരാതെ സിനിമയുടെ സെറ്റ് പൊളിക്കാനും കഴിയാത്ത അവസ്ഥയാണ്. മുംബൈയില്‍ സെറ്റ് പണിതിരിക്കുന്ന സ്ഥലത്തിന് മൂന്ന് ലക്ഷം രൂപ വീതമാണ് ദിവസവാടക. സെറ്റ് പൊളിച്ചു മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വാടക നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ബന്‍സാലി. ഇതോടെ കോടികളാണ് അദ്ദേഹത്തിന് നഷ്ടമാകുന്നത്.

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.

മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button