നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ പിതാവും നടനുമായ കെഡി ചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്നു മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാരിക്കുമ്ബോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണം. പിതാവിന്റെ നിര്യാണത്തില്‍ സുധാ ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു.
“ഗുഡ് ബൈ അപ്പാ.നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരെ.നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്. എന്റെ അവസാന ശ്വാസം വരെ അപ്പ നല്‍കിയ ഉപദേശങ്ങളും അനുഭവങ്ങളും മൂല്യങ്ങളും ഞാന്‍ പിന്തുടരുമെന്ന് ഉറപ്പ് നല്‍കുന്നു.എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ അപ്പയ്‌ക്കൊപ്പം പോയി..വീണ്ടും അങ്ങയുടെ മകളായി തന്നെ ജനിക്കണമെന്നാണ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത്. ഓം ശാന്തി..” എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
https://www.instagram.com/p/CO8Tl7lhGZt/?utm_source=ig_embed&utm_campaign=loading
read also: അശ്ലീല സന്ദേശം അയച്ച കോളജ് അധ്യാപകനെ കുറിച്ച് മുന്നറിയിപ്പുമായി നടി സൗന്ദര്യ
പാര്‍ലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ അപ്പൂപ്പന്‍ കഥാപാത്രം അവതരിപ്പിച്ചത് ചന്ദ്രനാണ്. ജൂനൂന്‍, തേരെ മേരെ സപ്നേ, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ, കോയി മില്‍ ഗയ തുടങ്ങി നിരവധി സിനിമകളിലും ഗുല്‍മോഹര്‍ എന്ന സീരിയലിലും ചന്ദ്രൻ വേഷമിട്ടിട്ടുണ്ട്.
Post Your Comments