മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ പ്രണയത്തെക്കുറിച്ചു മത്സരാര്‍ഥികള്‍ തുറന്നു പറയുന്നു. താന്‍ തിരിച്ച് ചെല്ലുമ്പോള്‍ തന്റെ പ്രണയം അവിടെ ഉണ്ടാകുമോ എന്ന സംശയം തുറന്നു പറയുകയാണ് റിതു മന്ത്ര.
”പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമ്മള് പ്രണയിച്ചു കൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ. കല്യാണമായെങ്കില് പോലും വിവാഹ ശേഷവും ആ പ്രണയം വിടാതിരിക്കണം. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണണം” റിതു പറഞ്ഞു.
read also: മറ്റുള്ളവരെ മോശം പറയാതെ, പറ്റുമെങ്കിൽ നാലുപേരെ സഹായിക്ക് ; ബാല
എനിക്കൊരാളെ ഇഷ്ടമുണ്ടെന്ന് താരം വെളിപ്പെടുത്തി. ”പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കണ്‍ഫ്യൂഷനാണ്.ഇവിടുന്ന് തിരിച്ച് ചെല്ലുമ്പോഴേക്കും അവര്‍ക്ക് ആ പ്രണയമുണ്ടോ എന്നറിയാന്‍ പറ്റില്ല.അവര്‍ ഇനി വേറെ പ്രണയിക്കുമോ എന്നറിയില്ല.” റിതു കൂട്ടിച്ചേർത്തു
ഇതുകേട്ട മോഹൻലാൽ പത്തെഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഓടിപ്പോകുന്ന പ്രണയമാണോ തന്റേത് എന്നായിരുന്നു മറുചോദ്യം ഉന്നയിച്ചത്. ”ഇത് എന്റെ ഇഷ്ടമാണ് ലാലേട്ടാ, അവര്ക്കിഷ്ടമുണ്ടോ എന്നൊന്നും അറിയില്ല. ഇതെന്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് സ്നേഹം തിരിച്ച് തരണമെന്നില്ലല്ലോ, പക്ഷേ നമുക്ക് സ്നേഹിക്കുന്നതിന് വിലക്കില്ലല്ലോ എന്ന ഗതിയിലാണ് തന്റെ ഈ ഇഷ്ട”മെന്നും റിതു വിശദീകരിച്ചു
അതേ സമയം റിതുവിന്റെ കാമുകനായ ജിയ ഇറാനി സമൂഹമാധ്യമങ്ങളിൽ റിതുവിനൊപ്പമുള്ള സ്വാകര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം പുറത്ത് വിടുകയും പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.
Post Your Comments