അച്ഛൻ ചിരികൊണ്ട് കീഴടക്കി, മകൻ അഭിനയംകൊണ്ടും ; ബിനു പപ്പനെ ഏറ്റെടുത്ത് പ്രേക്ഷകർ

ചുരുങ്ങിയ സമയംകൊണ്ടാണ് പപ്പുവിന്റെ മകനെയും പ്രേക്ഷകർ ഏറ്റെടുത്തത്

ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് കുതിരവട്ടം പപ്പു. ഹാസ്യലോകത്ത് അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല എന്ന് നിസംശയം പറയാം. ഇനിയും മികച്ച കഥാപാത്രങ്ങൾ ബാക്കിയാക്കിയായിരുന്നു അദ്ദേഹം സിനിമാലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ബിനുവും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ്. ചുരുങ്ങിയ സമയംകൊണ്ടാണ് പപ്പുവിന്റെ മകനെയും പ്രേക്ഷകർ ഏറ്റെടുത്തത്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം മികച്ചത്. ഒടുവിൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയിലെ ജോയ് വരെ.

ഇപ്പോൾ പപ്പുവിന്റെ മകന് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി നേടി കൊടുത്തിരിക്കുകയാണ് ജാവയിലെ ബിനു എന്ന കഥാപാത്രം . ഓപ്പേറഷൻ ജാവ എന്ന ചിത്രത്തിൽ സൈബർ സെൽ ഉദ്യോഗസ്ഥൻ ആയിട്ടാണ് ബിനു എത്തുന്നത്. ജോയ് എന്ന കഥാപാത്രത്തെ അത്രയും പെർഫെക്ഷനോടെയാണ് ബിനു അവതരിപ്പിച്ചത്. മലയാള സിനിമ പ്രേമികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരു കഥാപാത്രമാകും ബിനുവിന്റെ ജോയി.

ഒരിക്കൽ പപ്പുവിനെ കുറിച്ച് ബിനു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈറലായിരുന്നു. ‘അച്ഛനെ ഓർക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓർക്കാറുണ്ട്. എന്നാൽ അങ്ങയെ നഷ്ടപ്പെടുകയെന്നത് ഏറെ തലവേദനയാണ്. അതൊരിക്കലും വിട്ടുപോകുകയില്ല’, എന്നാണ് ബിനു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മിന്നാരത്തിലെ പപ്പുവിന്‍റെ കഥാപാത്രത്തിന്‍റെ ചിത്രവും ബിനു ഷെയ‍ർ ചെയ്തിരുന്നു.

ബിനു പപ്പു ഇതിനകം നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പുത്തൻപണം, സഖാവ്, ലൂസിഫര്‍, വൈറസ്, അമ്പിളി, രൗദ്രം 2018, ഹെലൻ തുടങ്ങിയവ ചിത്രങ്ങളിൽ ആയിരുന്നു ബിനു പ്രവർത്തിച്ചത്. ശബ്ദം നല്ല സാമ്യം ഉണ്ട്; നല്ല അഭിനയം. അച്ഛൻ ചിരികൊണ്ട് കീഴടക്കി. പപ്പുവിന്റെ മകൻ കലക്കും. തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങൾ ആണ് ബിനുവിന് പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

 

Share
Leave a Comment