
കോമഡി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് അഖിൽ കവലയൂർ. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ജയസൂര്യയും ഈ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. തന്റെ സുഹൃത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ട് അഖിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഏവരെയും ചിരിപ്പിക്കുന്നത്.
രതുൽ കുമാർ കെ.വി എന്നയാൾക്കാണ് അഖിൽ ആശംസ അറിയിച്ചിരിക്കുന്നത്. കോവിഡും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്ന ഈ സമയത്തും പിറന്നാൾ ആശംസകൾ വേണമെന്ന നിർബന്ധത്തിലാണ് രതുലിനു വേണ്ടി ആശംസ പറയാൻ അഖിൽ എത്തിയത്. എന്നാൽ അതൊരു ഒന്നൊന്നര ‘പിറന്നാൾ ആശംസ’യായിരിക്കുമെന്ന് ആരും വിചാരിച്ചില്ല.
‘കൊറോണയും അതിന്റെ മണ്ടേൽ കൂടി ടൗട്ടേ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും കറണ്ടും ഇല്ലാതെ ബാറ്ററി ചാർജും തീർന്ന് ലോക്ഡൗണായിട്ട് വീട്ടിലിരിക്കുന്ന എന്നെക്കൊണ്ട് ഈ ബർത്ത്ഡേ വിഷസ് പറയിപ്പിക്കുന്ന രതുൽ കുമാർ കെ.വി.ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഹാപ്പി ബർത്ഡേ…’–ഇങ്ങനെയായിരുന്നു വിഡിയോയിൽ അഖിലിന്റെ വാക്കുകൾ. ഇപ്പോഴത്തെ മലയാളിയുടെ എല്ലാ നിസഹായവസ്ഥയും വിവരിക്കുന്ന ഈ ആശംസ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
https://www.instagram.com/p/CO8Lq77HJXK/?utm_source=ig_web_copy_link
Post Your Comments