GeneralLatest NewsNEWSTV Shows

ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത കാര്യം, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു; തിങ്കള്‍ ഭാല്‍

ഞങ്ങളാരും കിടിലം ഫിറോസിനെ കുറ്റപ്പെടുത്തില്ല.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ 3യ്ക്ക് ആരാധകർ ഏറെയാണ്. ഫൈനല്‍ ഘട്ടത്തിലേക്ക് എത്തുന്ന ഈ ഷോയിലെ മത്സരാർത്ഥിയായ ഡിംപല്‍ ഭാല്‍ അച്ഛന്റെ മരണ വാർത്തയറിഞ്ഞു പുറത്തു പോയതിനു ശേഷം ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി. ഇപ്പോഴിതാ
ഡിംപലിനെതിരെ കിടിലം ഫിറോസ് ഉന്നയിച്ച ചില ആരോപണങ്ങളില്‍ ഡിംപലിന്റെ പിതാവിന്റെ മനം നൊന്തെന്ന തരത്തില്‍ അമ്മ പറഞ്ഞ വാക്കുകൾ വീണ്ടും വിവാദത്തിൽ.

ഡിംപലിന്റെ അമ്മയുടെ വാക്കുകൾ ഏറ്റുപിടിച്ചു താരത്തിന്റെ ആരാധകർ കിടിലം ഫിറോസിനും കുടുംബത്തിനും എതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടത്തുകയാണ്. ഇപ്പോഴിതാ കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഡിംപലിന്റെ സഹോദരിയും നടിയുമായ തിങ്കള്‍ ഭാല്‍. അമ്മ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത ഒരു കാര്യമാണ് ഇന്ന് പ്രചരിക്കുന്നത് എന്നും തിങ്കള്‍ പറഞ്ഞു.

read also: കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല; അഞ്ജലി നായര്‍

തിങ്കള്‍ ഭാലിന്റെ വാക്കുകള്‍:

”ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത ഒരു കാര്യമാണ് ഇന്ന് പ്രചരിക്കുന്നത്. ശരിയാണ്, ആ സംഭവം കണ്ടപ്പോള്‍ പപ്പയ്ക്ക് വിഷമമുണ്ടായി. പക്ഷേ, അതില്‍ ഒരാളെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല. എങ്കില്‍ അതൊക്കെ അന്നേ ആകാമായിരുന്നു. എന്നാല്‍ മമ്മി പറഞ്ഞതിനെ മറ്റൊരു രീതിയില്‍ ചോദിച്ചു ചോദിച്ചു ഫിറോസ് ഇങ്ങനെ പറഞ്ഞതു കൊണ്ടാണ് പപ്പ പോയത് എന്ന രീതിയിലാണ് അഭിമുഖത്തില്‍ കാണുന്നത്.

അതിനോട് ഞാന്‍ ഒരിക്കലും യോജിക്കില്ല. ഞാന്‍ കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ കാരണം നിങ്ങള്‍ക്കൊരു വിഷമം ഉണ്ടാകാന്‍ പാടില്ല. ഞങ്ങളെല്ലാം ഫിറോസ് പറഞ്ഞത് ക്ഷമിച്ചതാണ്. ഇപ്പോള്‍ അത് മോശമായ രീതിയില്‍ വീണ്ടും വന്നിരിക്കുന്നു.

ഞങ്ങളാരും കിടിലം ഫിറോസിനെ കുറ്റപ്പെടുത്തില്ല. കിടിലം പറഞ്ഞത് അവിടെ തീര്‍ന്നു. അതൊരു ടാസ്‌ക് ആയിരുന്നു. എന്റെ പപ്പ പോകേണ്ട സമയമായി, പോയി. അതില്‍ നമ്മള്‍ ഒരാളെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ” താരം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button