GeneralLatest NewsMollywoodNEWS

കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല; അഞ്ജലി നായര്‍

പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല

സഹതാരവുമായി ശ്രദ്ധനേടിയ താരമാണ് അഞ്ജലി നായര്‍. ഹിറ്റ് ചിത്രം പുലിമുരുകനിലും വേഷമിട്ട അഞ്ജലി തന്റെ കുടുംബ ജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുന്നു.

സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് പലരും പ്രതിഫലം തരാറില്ലെന്നു താരം വെളിപ്പെടുത്തിയാണ് ശ്രദ്ധനേടുന്നത്. ”തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്. ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല.. അഞ്ജലി പറയുന്നു.

read also: ചങ്ക്‌സ് പോലുള്ള സിനിമകളിൽ ഇനി അഭിനയിക്കരുത് എന്ന് ട്രോൾ ;അതിനുശേഷമാണ് ബാലുവിന് പ്രതിഫലം കൂടിയതെന്ന് ഒമർ

shortlink

Related Articles

Post Your Comments


Back to top button