തമിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് (ഫെഫ്സി) 10 ലക്ഷം രൂപയുടെ ധന സഹായം നൽകി നടൻ അജിത്. കഷ്ടപ്പാടിന്റെ സമയത്ത് അജിത് കാണിക്കുന്ന കരുതലിനെ അഭിനന്ദിച്ച് നടി കസ്തൂരിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘കരുണക്കിപ്പോൾ കോടമ്പാക്കത്ത് ഒരു പേരുണ്ട്’ എന്ന അടികുറിപ്പോടെ കസ്തൂരി പങ്കുവച്ച ട്വീറ്റ് അജിത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Generosity has a name in Kodambakkam, Ajith. Today he has given 10 lakhs towards Fefsi film technicians and crew who are affected by this pandemic. #Respect . #Gratitude pic.twitter.com/kEixghByv0
— Kasturi Shankar (@KasthuriShankar) May 15, 2021
അജിത്തിന് പുറമേ നിരവധി താരങ്ങൾ തമിഴ്നാടി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു. സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സർക്കാരിലേക്ക് സംഭാവന നൽകിയത്.
നടൻ ശിവകാർത്തികേയനും സംവിധായകൻ മുരുഗദോസും 25 ലക്ഷം രൂപയും നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടി രൂപയും നൽകിയിരുന്നു.
Post Your Comments