
സമൂഹമാധ്യമത്തിൽ അശ്ലീല സന്ദേശം അയച്ച കോളജ് അധ്യാപകനെ തുറന്നുകാട്ടി നടിയും സൂപ്പര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരവുമായ സൗന്ദര്യ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അധ്യാപകനായ വ്യക്തി അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് താരം പങ്കുവച്ചത്. ഇയാളോട് അടുത്ത് ഇടപെടുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
താന്‍ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചതോടെ അധ്യാപകന് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു എന്നും ഇയാള്‍ ജോലി ചെയ്യുന്ന കോളജ് അധികൃതരെ വിവരം അറിയിച്ചുവെന്നും വളരെ വലിയ ഒരു തെറ്റാണ് ഇയാൾ ചെയ്തതെന്നും സൗന്ദര്യ പറഞ്ഞു. അശ്ലീല സന്ദേശത്തിന് എതിരെ പ്രതികരിക്കാന്‍ തയ്യാറായ നടിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ
Post Your Comments