
തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു.45 വയസായിരുന്നു.കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.തമിഴ് സിനിമാലോകത്ത് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
‘പുതുപേട്ടായി’, ‘വെന്നില കബഡി കുഴു’ തുടങ്ങിയ സിനിമകളിലൂടെലൂടെയാണ് നിതീഷ് ശ്രദ്ധിക്കപ്പെടുന്നത് . രജനീകാന്തിന്റെ ‘കാല’, ധനുഷിന്റെ ‘അസുരൻ’ ചിത്രങ്ങൾ ഉൾപ്പടെ മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . പുതുതായി ആറ് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. വിജയ്സേതുപതിയുടെ പുതിയ ചിത്രമായ ലാഭത്തിലും ശക്തമായ കഥാപാത്രമായി നിതിഷ് എത്തിയിരുന്നു.
Post Your Comments