അച്ഛൻ വിപിൻ മോഹൻ സിനിമയിലായിരിക്കുമ്പോൾ തന്നെ ആക്ടീവായ മഞ്ജിമ മോഹൻ തൻ്റെ അച്ഛൻ തന്നോട് കാണിക്കുന്ന കെയറിംഗിനെക്കുറിച്ചും തനിക്ക് അച്ഛനോടുള്ള സ്നേഹത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് .ഗൗതം മേനോൻ്റെ ചിത്രങ്ങളിൽ വരെ തൻ്റെ സാന്നിധ്യം അറിയിച്ച മഞ്ജിമ പ്രിയം, സാഫല്യം, കളിയൂഞ്ഞാല്, സുന്ദര പുരുഷന്, തെങ്കാശിപ്പട്ടണം തുടങ്ങിയ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന് രചന നിര്‍വഹിച്ചു 2015-ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയാണ് മഞ്ജിമയുടെ ആദ്യ ചിത്രം.
മഞ്ജിമ മോഹന്റെ വാക്കുകള്‍
“വീട് വിട്ടു കോളേജ് ഹോസ്റ്റലിലേക്ക് പോകാൻ ഒരുപാട് മടി തോന്നിയിരുന്നു. അച്ഛനെ പിരിയുക എന്നതായിരുന്നു പ്രധാന വിഷമം. അച്ഛനുമായി ഞാൻ അത്ര ക്ലോസ് ആണ്. നാലഞ്ച് വയസ്സുവരെയും ഞാൻ അച്ഛനെയും അമ്മ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. അച്ഛനിൽ എനിക്ക് ഇഷ്ടമല്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നെ സംബന്ധിച്ചുള്ള അച്ഛന്റെ ഓവർ ടെൻഷനൊക്കെ ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. പിന്നെ ചില കാര്യങ്ങൾ ചെയ്യുമ്പോൾ അച്ഛന് ഭയങ്കര വെപ്രാളമാണ്. സിനിമ ചെയ്യുമ്പോൾ ക്യാമറ വർക്ക് മാത്രം ചെയ്യുന്ന ഒരാളായി തോന്നില്ല. ആ സിനിമയുടെ ടോട്ടൽ റിസൾട്ടിൽ അച്ഛന്റെ പങ്ക് വളരെ വലുതായിരിക്കും”. മഞ്ജിമ മോഹൻ പറയുന്നു.
Post Your Comments