മികച്ച പ്രേഷകപ്രതികരണം നേടിയ ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘വെള്ളം’. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്ത മേനോൻ, സിദ്ദിഖ്, ഇന്ദ്രൻസ്, നിർമൽ പാലാഴി, ജോണി ആന്‍റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രം കണ്ട് പല മദ്യപാനികളും മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തതറിഞ്ഞ് ഒരുപാട് സന്തോഷമായെന്ന് പറയുകയാണ് ജയസൂര്യ. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടൻ തന്റെ സിനിമയെ കുറിച്ച് വാചാലനായത്.
‘പലരുടെയും കുടി നിര്‍ത്തി എന്നത് ശരിയാണെന്നും അതിലെനിക്ക് സന്തോഷവും അഭിമാനമുണ്ട്. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥമെന്നും കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നത്. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബം കരകയറുകയാണെന്നും ഒരു സിനിമ ഇത്തരത്തിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണെന്നും ജയസൂര്യ പറയുന്നു. വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും അതൊക്കെ സന്തോഷമാണെന്നും’ ജയസൂര്യ പറഞ്ഞു.
Post Your Comments