CinemaGeneralMollywoodNEWS

എന്‍റെ മാറ്റത്തിന് വേണ്ടി അത് ഞാന്‍ പ്രിയദര്‍ശനോട് ചോദിച്ചു വാങ്ങിയ സിനിമ!: ശങ്കര്‍

സ്ഥിരമായി പ്രണയ നായകന്‍റെ ഇമേജ് നല്‍കിയപ്പോള്‍ താന്‍ പ്രിയദര്‍ശനോട് പറഞ്ഞു ഒരു ആക്ഷന്‍ റോള്‍ ചോദിച്ചു വാങ്ങിയെന്നും

മലയാള സിനിമയില്‍ മോഹന്‍ലാലിനും മുന്‍പേ സൂപ്പര്‍ താര ഇമേജില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കര്‍. നിരവധി പുതുമുഖങ്ങളുടെ തുടക്കം തന്നെ വലിയ ആഘോഷമാക്കി മാറ്റിയ ഫാസിലിന്റെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം ശങ്കര്‍ എന്ന നടനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്തത് മോഹന്‍ലാലിനു ആണെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയ്ക്ക് ശേഷവും മോഹന്‍ലാല്‍ വില്ലനായ സിനിമകളില്‍ ശങ്കര്‍ നായകനായി വിലസിയിരുന്നു. പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന സിനിമയിലും ശങ്കര്‍ നായകനായി തന്റെ താര സിംഹാസനം ആ കാലത്ത് ഭദ്രമായി കാത്തിരുന്നു, പക്ഷേ ശങ്കര്‍ എന്ന നടന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതോടെ താരത്തിന്റെ സിനിമകള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ കുറയുകയും, ആക്ഷന്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത റോളുകള്‍ ചെയ്തു മോഹന്‍ലാല്‍ എന്ന നടന്‍ താര സിംഹാസനത്തിലേക്കുള്ള തന്റെ ജൈത്ര യാത്ര ആരംഭിക്കുകയുമായിരുന്നു.

“മലയാള സിനിമ തനിക്ക് സ്ഥിരമായി പ്രണയ നായകന്റെ ഇമേജ് നല്‍കിയപ്പോള്‍ താന്‍ പ്രിയദര്‍ശനോട് പറഞ്ഞു ഒരു ആക്ഷന്‍ റോള്‍ ചോദിച്ചു വാങ്ങിയെന്നും, 1985-ല്‍ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ അഭിനയിച്ച ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന സിനിമയിലായിരുന്നു തന്റെ വ്യത്യസ്ത റോള്‍ എന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശങ്കര്‍ തുറന്നു പറയുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത ‘സുഖമോ ദേവി’ പോലെയുള്ള സിനിമകള്‍ നന്നായി വന്നെങ്കിലും ഒരു നടനെന്ന നിലയില്‍ കൂടുതല്‍ ഉയരത്തിലേക്ക് വരാന്‍ അതൊന്നും കാര്യമായി ഗുണം ചെയ്തില്ലെന്നും തന്റെ പഴയകാല സിനിമാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ശങ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button