GeneralLatest NewsMollywoodNEWSSocial Media

ശ്രീനിഷ് പങ്കുവെച്ച ചിത്രത്തിന് ‘നിന്റെ തന്ത ആണോ’ എന്ന് കമന്റ് ; അതേനാണയത്തിൽ മറുപടി നൽകി താരം

ശ്രീനിഷ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

സിനിമാ താരങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണം ദിവസവും വർധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇത്തരക്കാർക്ക് തക്ക മറുപടിയും താരങ്ങൾ നൽകാറുണ്ട്. ഇപ്പോഴിതാ നടനും നടി പേളിയുടെ ഭർത്താവുമായ ശ്രീനിഷ് അരവിന്ദ് പങ്കുവെച്ച ഒരു പോസ്റ്റിന് നേരെ വന്ന മോശം കമന്റിന് അതെ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് ശ്രീനിഷ്.

ഒരു പ്രതിമയുടെ ഒപ്പമുള്ള സെൽഫി ചിത്രത്തോടൊപ്പം ‘ആളെ മനസ്സിലായോ’ എന്ന ക്യാപ്‌ഷനോടെ ശ്രീനിഷ് പങ്കുവെച്ച ചിത്രത്തിന് നേരെയായിരുന്നു കമന്റ്. ‘നിന്റെ തന്തയാണോ’ എന്ന് അവഹേളനപരമായി ഒരാൾ പ്രതികരിച്ചത്. എന്നാൽ ഇയാൾക്ക് ഉടൻ തന്നെ ശ്രീനിഷും മറുപടി കൊടുത്തു.

‘അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്’ എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ഈ കമന്റിന് നിരവധിപ്പേർ ലൈക്ക് ചെയ്തു. പക്ഷെ കമന്റ് പാസാക്കിയ ആൾ ഇതിനു പ്രതികരിച്ചിട്ടുണ്ട്.

https://www.instagram.com/p/CO2rBNap20S/?utm_source=ig_web_copy_link

‘ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്’ എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി! ഇതാണ് ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തത്.

മലയാളി പ്രേഷകരുടെ പ്രിയ താരദമ്പതികളാണ് പേളിയും ശ്രീനിഷും. അടുത്തിടയിലാണ് ഇരുവർക്കും മകൾ ജനിച്ചത്. നില എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേളിയും ശ്രീനിഷും തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button