CinemaGeneralLatest NewsMollywoodNEWS

‘സ്ഫടികം’ സിനിമയില്‍ അവസരം ലഭിച്ചത് ഒരേയൊരു നടന്‍റെ വാക്കിനാല്‍! : പി.എന്‍ സണ്ണി

ആയിടയ്ക്കാണ് 'സ്ഫടികം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ജോര്‍ജ് അവിടെ കളരി പരിശീലനം നടത്താനെത്തിയത്

‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സ്ഫടിക’ത്തിലെ ആട് തോമയോടു ഏറ്റുമുട്ടിയ ‘തൊരപ്പന്‍ ബാസ്റ്റിന്‍’ ആണെന്ന് അറിഞ്ഞപ്പോള്‍  പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടായത്. താന്‍ എങ്ങനെ ‘സ്ഫടികം’ എന്ന സിനിമയുടെ ഭാഗമായി എന്ന കാര്യം ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് പിഎന്‍ സണ്ണി . സ്ഫടികത്തിന് ശേഷം പിന്നീടും നിരവധി സിനിമകളില്‍ അഭിനയിച്ച പിഎന്‍ സണ്ണി ‘ജോജി’ എന്ന സിനിമയിലെത്തിയപ്പോഴാണ് സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍ വീണ്ടും പ്രേക്ഷകരുടെ ഇഷ്ട താരമായത്.

പി.എന്‍ സണ്ണിയുടെ വാക്കുകള്‍

“അന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍  കോണ്‍സ്റ്റബിള്‍ ആയിരുന്നു. കോട്ടയത്തുള്ള സിവിഎന്‍ കളരിയില്‍ അന്ന് എനിക്ക് കളരി പരിശീലനമുണ്ട്. ആയിടയ്ക്കാണ് ‘സ്ഫടികം’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ജോര്‍ജ് അവിടെ കളരി പരിശീലനം നടത്താനെത്തിയത്. അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ ഉള്ള ചുമതല എനിക്കായിരുന്നു. പരിശീലനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ സൗഹൃദത്തിലായി. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു. സണ്ണി ഒരു കഥാപാത്രം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കുമോ എന്ന്. ഞാന്‍ ആ ചോദ്യം ഒരു തമാശയായി മാത്രം ആയിരുന്നു കണ്ടത്. എന്നാല്‍ സിനിമയിലെ ‘തൊരപ്പന്‍ ബാസ്റ്റിന്‍’ എന്ന കഥാപാത്രത്തിനു അദ്ദേഹം എന്റെ പേര് സംവിധായകന്‍ ഭദ്രനോട് നിര്‍ദ്ദേശിച്ചു”.

shortlink

Related Articles

Post Your Comments


Back to top button