സംഗീത സംവിധായകൻ രഞ്ജിൻ രാജിന് മകൻ പിറന്നു. രഞ്ജിൻ രാജിൻ തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നു മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും രഞ്ജിൻ പങ്കുവെച്ചു. അവനെത്തി എന്ന അടിക്കുറിപ്പാണ് രഞ്ജിൻ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അക്റ്റീവായ രഞ്ജിൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാര്യ ഗർഭിണിയാണെന്ന വിവരം രഞ്ജിൻ അറിയിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് രഞ്ജിൻ രാജും ശിൽപ തുളസിയും വിവാഹിതരാവുന്നത്.
https://www.instagram.com/p/CO4NHqQJm5o/?utm_source=ig_web_copy_link
കാണെക്കാണെ, കാവൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിലാണ് രഞ്ജിൻ സംഗീതം ഒരുക്കിയിരിക്കുന്നത്.
Post Your Comments