ജനപ്രിയ പരമ്പര ബിഗ് ബോസിൽ രമ്യയും മണിക്കുട്ടനും തമ്മില്‍ വഴക്ക്. കഴിഞ്ഞദിവസം നടത്തിയ മീറ്റിംഗില്‍ മത്സരാർത്ഥികൾ ഓരോരുത്തരും അവരവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. അതിന്റെ ഭാഗമായി തനിക്കെതിരെ റിതു നടത്തിയ ആരോപണത്തിന് മറുപടി നല്‍കിയതിന് പിന്നാലെയാണ് രമ്യ മണിക്കുട്ടനും മറുപടിയുമായെത്തി.
താന്‍ റിതുവിന്റെ മേക്കപ്പ് മാറ്റിയത് ശരിയായില്ലെന്ന മണിക്കുട്ടന്റെ വാദത്തെ എതിർത്ത രമ്യ ” ആ ടാസ്‌ക് പാവയായവരെ കൊണ്ട് എന്ത് ചെയ്യിപ്പിട്ടും ബസര്‍ അടിപ്പിക്കുക എന്നതാണ്. അതിനാൽ എനിക്ക് ലഭിച്ചിട്ടുള്ള പാവക്കുട്ടിയ്ക്ക് മീശയും താടിയുമുണ്ടെങ്കില്‍ അത് മാറ്റി ഒരു പെണ്‍കുട്ടിയെ പോലെയാക്കിയെടുക്കുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അതുകൊണ്ട് ഒരു ആര്‍ട്ടിസ്റ്റായ രമ്യയുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചില്ല എന്ന് പറയേണ്ടതുണ്ടായിരുന്നില്ല”. എന്ന് വ്യക്തമാക്കി.
read also: സംവിധായകൻ വിനയന് ജന്മദിന ആശംസകളുമായി നടൻ സെന്തിൽ കൃഷ്‍ണ
മേക്കപ്പിന്റെ കാര്യത്തില്‍, മേക്കപ്പിന്റെ ടാസ്‌കില്‍ ജയിച്ച് ക്യാപ്റ്റനായിട്ടുള്ള രമ്യ ചെയ്തത് റെസ്‌പെക്‌ട് ആയിട്ട് എനിക്ക് തോന്നിയില്ലെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ഞാനവിടെ റെസ്‌പെക്‌ട് അല്ല ടാസ്‌ക്കാണ് നോക്കിയത്. എന്റെ ടീമിനെ ജയിപ്പിക്കുക എന്നതേ ഞാന്‍ നോക്കിയിട്ടുള്ളൂ. എന്ന് രമ്യയും തിരിച്ചടിച്ചു. ഇതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച രമ്യ നടത്തിയ പരമാര്‍ശത്തെ കുറിച്ച് മണിക്കുട്ടന്‍ വീണ്ടും സംസാരിച്ചത്.
”കഴിഞ്ഞ ആഴ്ച വഴക്കിൽ റിതുവും സൂര്യയും കരയുന്ന സമയത്ത് ഞാന്‍ സൂര്യയുടെ അടുത്ത് ഇരുന്ന് സംസാരിക്കുമ്ബോള്‍ രമ്യ അവിടേക്ക് വന്നു. ശേഷം ഞാനവിടെ നിന്നും പോയി.തിരികെ വന്നപ്പോള്‍ അവിടെ രമ്യ, സൂര്യ, റംസാന്‍, ഫിറോസ് എന്നിവരുണ്ടായിരുന്നു. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണമെന്ന് പറഞ്ഞ് സൂര്യ എഴുന്നേറ്റു. എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പിന്നീട് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതിനിടെയാണ് അല്ലെങ്കിലും അവര്‍ക്ക് ആണുങ്ങള്‍ ആശ്വസിപ്പിച്ചാലേ ആശ്വാസം ആകൂ എന്ന് രമ്യ നോബിയോട് പറഞ്ഞു” എന്ന് മണിക്കുട്ടന്‍ ആരോപിച്ചു.
ഇത് രമ്യ ബാത്ത്‌റൂമില്‍ വച്ച് സംസാരിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. എന്നാല്‍ താന്‍ സമ്മതിക്കുകയല്ല ചെയ്തത്, ചേട്ടന്‍ മുഴുവന്‍ കേള്‍ക്കാതെ വാലും തുമ്പും കേട്ടിട്ടാണ് സംസാരിച്ചതെന്നാണ് പറഞ്ഞതെന്നായിരുന്നു രമ്യയുടെ പ്രതികരണം. ഈ സംഭവത്തില്‍ വ്യക്ത വേണമെന്ന് ആവശ്യപ്പെട്ട് രമ്യ ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു
Post Your Comments