
താന്‍ ചെറിയ വേഷം ചെയ്യുമ്പോഴും, വലിയ റോള്‍ ചെയ്തപ്പോഴും തന്നോട് ഒരേ പോലെ പെരുമാറിയ നടനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് സിദ്ധിഖ്. സിനിമയില്‍ ഒരുപാട് പേരെ ഇഷ്ടമല്ലാത്ത അദ്ദേഹം അത് മുഖത്ത് നോക്കി തന്നെ പറയുമെന്നും, പക്ഷേ അദ്ദേഹത്തിന് തന്നോടുള്ള ഇഷ്ടം ഏറെ അഭിമാനം നല്കുന്ന കാര്യമാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിദ്ധിഖ് പറയുന്നു.
സിദ്ധിഖിന്റെ വാക്കുകള്‍
“നടന് ജനാര്ദ്ദനന് ചേട്ടനെ കുറിച്ചു പറയാവുന്ന ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ ഞാന്‍ ഒരു സീനില്‍ അഭിനയിക്കുന്ന റോളില്‍ വന്നപ്പോഴും, ഞാന്‍ കേന്ദ്ര കഥാപാത്രമായി ചെയ്തപ്പോഴും എന്നോട് ഒരേ പോലെ പെരുമാറിയിട്ടുള്ള ഒരാളാണ് ജനാര്ദ്ദനന് ചേട്ടന്. ജനാര്ദ്ദനന് ചേട്ടന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ജനാര്ദ്ദനന് ചേട്ടന് ഒരുപാടു പേരെ ഇഷ്ടമല്ല. ഇഷ്ടമല്ലെങ്കില്‍ അത് അവരുടെ മുഖത്ത് നോക്കി പറയുകയും ചെയ്യും. ‘എനിക്ക് അവനെ ഇഷ്ടമല്ല അവന് എന്നോട് സംസാരിക്കണ്ട’ എന്ന് പറയും. അങ്ങനെയുള്ള ഒരാള്‍ എന്നെ ഇഷ്ടമാണ് എന്ന് പറയുമ്പോള്‍ അതൊരു വലിയ മേന്മയായിട്ടു ഞാന്‍ എടുക്കുന്നു. ജനാര്ദ്ദനന് ചേട്ടന് എന്നെ ഇഷ്ടമാണ് എന്ന് പറയുന്നത് തന്നെ എനിക്ക് ഒരുപാട് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്”. നടന് സിദ്ധിഖ് പറയുന്നു.
Post Your Comments