GeneralLatest NewsMollywoodNEWSSocial Media

നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി ഇപ്പോൾ അമ്മയാകുവാൻ തയാറെടുക്കുകയാണ് അവൾ ; ഉത്തര ഉണ്ണി

ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ ഞാൻ നടത്തുന്നത് എന്ന് പലരും കളിയാക്കിയിട്ടുണ്ട്

നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തികയുമാണ് ഉത്തര ഉണ്ണി. അടുത്തിടയിലാണ് താരം വിവാഹിതയായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഉത്തര നൃത്തത്തിന്റെ മഹത്വത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഭരതനാട്യ അധ്യാപിക കൂടിയായ താരം നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി അമ്മയാകുവാൻ തയാറെടുക്കുന്ന തന്റെ വിദ്യാർത്ഥിയെപറ്റിയാണ് ഉത്തര പറയുന്നത്.

ഉത്തരയുടെ ഫേസ്ബുക്ക് പോസ്റ്റ്

“ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല,”

PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്,

ഗർഭധാരണത്തിനു പ്രശ്നങ്ങൾ നേരിട്ടിരുന്ന പല സ്ത്രീകളും തന്റെ ഡാൻസ് ക്ലാസ്സിൽ ചേർന്ന ശേഷം പ്രെഗ്നന്റ് ആയതുകണ്ട് താൻ ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന് പലരും കളിയാക്കിയിട്ടുണ്ട് എന്നാണ് ഉത്തര പറയുന്നത്.”കുറച്ചു വർഷങ്ങളായി എന്റെ സ്റ്റുഡന്റ്സിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്. ഇതുകണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു.

അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്,” ഉത്തര തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button