GeneralLatest NewsMollywoodNEWSSocial Media

നിങ്ങൾ ഈ സമുദായത്തിൽ പെട്ടയാളല്ല,പിന്നെ എന്തിനാണ് ഈ ഷോ ? പെരുന്നാൾ ആശംസകൾ നേർന്ന ശ്രീയയ്ക്ക് നേരെ വിമർശനം

സദാചാരക്കാരുടെ വായ അടപ്പിക്കുന്ന മറുപടിയാണ് ശ്രീയ നൽകിയത്

കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്തതെല്ലാം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു നടി ശ്രീയ രമേശിന്റേത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ പെരുന്നാൾ ദിനത്തിൽ പർദ്ദ ധരിച്ചുകൊണ്ട് ആശംസകൾ നേർന്ന ശ്രിയയുടെ ചിത്രത്തിന് നേരെ വിമർശനമുന്നയിച്ച ആൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് താരം.

“പുണ്യമാസമായ റംസാനിലെ കഠിനമായ വ്രതവും പ്രാർത്ഥനകളും നിറഞ്ഞ ദിനങ്ങൾ പൂർത്തിയാക്കി പെരുന്നാൾ വന്നെത്തിയിരിക്കുന്നു. എല്ലാ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ. കൊവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി എല്ലാവരും ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ ഒതുക്കുവാൻ ശ്രദ്ധിക്കുക. നമുക്കും പ്രിയപ്പെട്ടവർക്കും ആപത്ത് വരാതിരിക്കുവാൻ വലിയ ശ്രദ്ധ നൽകിയേ പറ്റൂ. കൊവിഡ് എന്ന മഹാമാരിയിൽ നിന്നും വിമുക്തമായ ലോകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു”, എന്ന ക്യാപ്ഷ്യനോടെയാണ് ശ്രീയ പർദ്ദയിൽ എത്തിയ ചിത്രം പങ്ക് വച്ചത്.

എന്നാൽ ഇതിനെതിരെയായാണ് ഒരു കൂട്ടർ വിമർശനം ഉന്നയിച്ചത്. ശ്രീയ രമേശ് മുസ്ലിം സമുദായത്തിൽ പെട്ടയാളല്ല. പക്ഷേ, ശ്രീയയുടെ വസ്ത്രധാരണം കണ്ടാൽ അങ്ങിനെ തോന്നും. എന്ത് സന്ദേശമാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വെറും ഷോ മാത്രമാണോ? എന്ന് തുടങ്ങി നിരവധി കമന്റ്സുകൾ ആണ് ശ്രീയക്ക് ലഭിച്ചത്. എന്നാൽ സദാചാരക്കാരുടെ വായ അടപ്പിക്കുന്ന മറുപടിയാണ് ശ്രീയ നൽകിയത്.

“ഈ വസ്ത്രത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. പർദ്ദ മുസ്‌ലിം സ്ത്രീകൾ മാത്രമാണോ ധരിക്കുന്നത്. ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇത് ആണ് ഇപ്പോഴും ധരിച്ചിരുന്നത്. ഞാൻ ഈ വസ്ത്രത്തിൽ ഒരുപാട് കംഫർട്ട് ആണ്”, എന്നും ശ്രീയ പറയുന്നു. മാത്രമല്ല ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് ലോകത്തെ ശരിയായി മാത്രം കാണാനും നടി ഉപദേശിച്ചു. നിരവധി പേരാണ് താരത്തിനെ അനുകൂലിച്ച് എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button