നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സൗഭാഗ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. സൗഭാഗ്യയുടെ കല്യാണവും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘ചക്കപ്പഴം’ എന്ന സീരിയലിലൂടെ സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ഇപ്പോഴിതാ ആരാധകരോട് സംവദിക്കുന്നതിനിടയിൽ തന്റെ ശരീഭാരം ചോദിച്ചയാളോട് കൃത്യമായ ഉത്തരം നൽകി കയ്യടി വാങ്ങിയിരിക്കുകയാണ് സൗഭാഗ്യ.
ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാൻ സമയം കണ്ടെത്തിയ സൗഭാഗ്യ സാധാരണ പലരും പറയാൻ മടിക്കുന്ന ഒരു കാര്യം ധൈര്യപൂർവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശരീരഭാരം എത്രയെന്ന ഒരാളുടെ ചോദ്യത്തിനാണ് സൗഭാഗ്യ മറുപടി നൽകിയത്
ഇപ്പോൾ 75 കിലോയ്ക്ക് മേലെ ഭാരമില്ലേ എന്നായിരുന്നു ചോദ്യം. ‘അതെ’ എന്ന് മാത്രമല്ല, തന്റെ കൃത്യമായ ശരീരഭാരം എത്രയെന്ന് സൗഭാഗ്യ ഒരു മടിയുമില്ലാതെ പറയുകയും ചെയ്തു. ഇപ്പോൾ 84 കിലോ ഉണ്ടെന്നാണ് സൗഭാഗ്യ നൽകിയ മറുപടി.
Post Your Comments