മലയാളത്തിന്റെ പ്രിയനടൻ പിസി ജോർജ് വിടപറഞ്ഞു. അറുപത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ച പിസി ജോർജ്ജിനെക്കുറിച്ചു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ.
ഷമ്മി തിലകൻ പോസ്റ്റ്
പി സി ജോര്‍ജ് ചേട്ടന് വിട.
സഹപ്രവർത്തകൻ എന്നതിലുപരി ഒരു കുടുംബാംഗത്തിനെ നഷ്ടപ്പെട്ട പോലൊരു തോന്നൽ..!
അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹത്തിനെ, സിനിമയിൽ വരും മുമ്പേ തന്നെ പരിചയമുണ്ടായിരുന്നു. ഒത്തിരി ഇഷ്ടവുമായിരുന്നു..!
read also: നമ്മള് സഹോദരിമാരാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് ; നിത്യാ ദാസിന് പിറന്നാൾ ആശംസകളുമായി മകൾ നൈന
എൻ്റെ ആദ്യ സിനിമയായ കെ.ജി. ജോര്‍ജ് സാറിന്റെ #ഇരകൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. ഞാൻ സംവിധാനസഹായി ആയിരുന്ന കമലഹാസൻ നായകനായ #ചാണക്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രധാനപ്പെട്ട സീനുകളിൽ ശബ്ദം നൽകിയിരിക്കുന്നത് ഞാനാണ്.
ഡെന്നീസ് ജോസഫ് ചേട്ടൻ്റെ രചനയിൽ, ജോഷി സാർ ഒരുക്കിയ #സംഘം എന്ന സിനിമയിലെ #പ്രായിക്കര_അപ്പ ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്ന കഥാപാത്രം..!
എപ്പോഴും സന്തോഷവാനായി ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടൻ്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നു.
Love you George chetta..??
#ആദരാഞ്ജലികൾ
Post Your Comments