ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഓരോ മലയാളികളുടെയും ഉള്ളിൽ മായാതെ നിൽക്കുന്നു. മോഹൻലാലും രേവതിയും ചേർന്ന് അവിസ്മരണീയമാക്കിയ ഈ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ കൊച്ചുമകളും നടിയുമായ നിരഞ്ജന അനൂപ് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. രാജഗോപാലിന്റെയും ലക്ഷ്മിയുടെയും ചിത്രത്തിൽ നടി രേവതിയെയും കാണാം.
എന്നാൽ ഇന്ന് രാജഗോപാൽ ജീവിച്ചിരിപ്പില്ല. 2002ൽ അദ്ദേഹം അന്തരിച്ചു. ഇപ്പോൾ ഭാര്യയും മകളും മകളുടെ കുടുംബവുമുണ്ട്. രാജഗോപാലിന്റെയും ലക്ഷ്മിയുടെയും മകൾ നാരായണിയുടെയും അനൂപിന്റെയും മകളാണ് നടി നിരഞ്ജന അനൂപ്.
https://www.instagram.com/p/CO2HPVfpjwP/?utm_source=ig_web_copy_link
രഞ്ജിത്ത് എഴുതി ഐ.വി.ശശി. സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് വരിക്കാശ്ശേരി മന ചലച്ചിത്ര പ്രവർത്തകരുടെ ഇഷ്‌ടലൊക്കേഷനായി മാറിയത്. സംഗീത പ്രേമിയായ രാജഗോപാലിനെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് നേരിട്ട് പരിചയമുണ്ട്. സിനിമയിലെപ്പോലെ തന്നെ ഭാര്യയാണ് ജീവിതത്തിലെ ‘നീലകണ്ഠന്റെയും’ കരുത്ത്.
താൻ ജീവിതത്തിൽ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും സിനിമയിൽ രഞ്ജിത്ത് ഉൾപ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാൽ തമാശരൂപേണ പറഞ്ഞിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം ശയ്യാവലംബിയായിരുന്ന രാജഗോപാലിനെ പരിചരിച്ചത് ലക്ഷ്മിയാണ്.
Post Your Comments