മലയാളത്തില്‍ തന്റെ ആദ്യ ചിത്രം തന്നെ ലാല്‍ ജോസ് ചിത്രത്തിലൂടെ തുടങ്ങാന്‍ കഴിഞ്ഞതും, സൂപ്പര്‍ താരം ദിലീപിന്റെ നായിക വേഷം ചെയ്തുകൊണ്ട് തുടങ്ങിയതും മീര നന്ദന് എന്ന നടിയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ കാരണമായി. പിന്നീട് മലയാളത്തില്‍ നിരവധി സിനിമകള്‍ ചെയ്ത മീര നന്ദന് തന്റെ ആദ്യത്തെ മലയാള സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
2008-ല്‍ പുറത്തിറങ്ങിയ ദിലീപ് – ലാല്‍ ജോസ് ടീമിന്റെ ‘മുല്ല’ പുറത്തിറങ്ങിയിട്ടു പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.
‘മുല്ല’ എന്ന സിനിമയെക്കുറിച്ച് നടി മീര നന്ദന്റെ വാക്കുകള്‍
“എന്റെ ആദ്യ സിനിമയായിരുന്നു ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത ദിലീപേട്ടന് നായകനായ ‘മുല്ല’. ആ സിനിമ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അത് എന്റെ ആദ്യ സിനിമയായത് കൊണ്ട് മാത്രമല്ല. ‘മുല്ല’ റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം, അതുകൊണ്ട് തന്നെ എന്റെ വീടിനു ‘മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. അത് എന്റെ ഐഡിയ അല്ലായിരുന്നു, എന്റെ അനിയന്റെ ഐഡിയയായിരുന്നു. ‘മുല്ല’യുടെ ചിത്രീകരണ ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. എന്നിലെ പുതുമുഖ നടിയെ ലാല്‍ ജോസ് സാര്‍ വിശ്വസിച്ചു ആ കഥാപാത്രം ഏല്‍പ്പിച്ചു. ലച്ചി എന്ന കഥാപാത്രത്തിന് വ്യത്യസ്തത തലത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് സിനിമയിലുണ്ടായിരുന്നു”. മീര നന്ദന് പറയുന്നു.
Post Your Comments