ശോഭനയ്ക്കും ഗൗതമിയ്ക്കും ചെയ്യാന്‍ കഴിയാതെ പോയ സിനിമ! ഒടുവില്‍ ജയറാം തന്നെ നായികയെ കണ്ടെത്തി ചിത്രം സൂപ്പര്‍ഹിറ്റാക്കി

പക്ഷേ ഡേറ്റിന്റെ പ്രശ്നം മൂലം ചിത്രത്തിലെ നായികാ വേഷം ചെയ്യാന്‍ ശോഭനയ്ക്ക് സാധിച്ചില്ല

രഘുനാഥ് പലേരി തിരക്കഥ രചിച്ച് കെ.കെ ഹരിദാസ്‌ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വധു ഡോക്ടറാണ്’. ജയറാം, നദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും ഗംഭീര വിജയം നേടിയിരുന്നു. കെ.കെ ഹരിദാസിന്റെ ആദ്യ ചിത്രമായിരുന്ന ‘വധു ഡോക്ടറാണ്’ ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നു.

നദിയ മൊയ്തുവിനു മുന്‍പേ തെന്നിന്ത്യയിലെ തന്നെ മറ്റു പ്രധാന നായിക നടിമാരെ ആ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. ശോഭനയെയായിരുന്നു ആദ്യത്തെ ഓപ്ഷന്‍ പക്ഷേ ഡേറ്റിന്റെ പ്രശ്നം മൂലം ചിത്രത്തിലെ നായിക വേഷം ചെയ്യാന്‍ ശോഭനയ്ക്ക് സാധിച്ചില്ല. പിന്നീട് അടുത്ത ഓപ്ഷന്‍ ഗൗതമിയായിരുന്നു. ഗൗതമിയ്ക്കും അസൗകര്യം വന്നതിനാല്‍ ഒടുവില്‍ മറ്റൊരു നായികയെ പെട്ടെന്ന്‍ കണ്ടെത്താന്‍ കഴിയാതെ ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ഒടുവില്‍ നദിയ മൊയ്തു എന്ന നടി ചെയ്‌താല്‍ നന്നായിരിക്കുമെന്ന് ജയറാം അഭിപ്രായം പറഞ്ഞതോടെ ചിത്രത്തില്‍ നദിയ മൊയ്തുവിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. തന്‍റെ വിവാഹത്തിന് തൊട്ടു മുന്‍പ് നദിയ മൊയ്തു ചെയ്ത അവസാന ചിത്രം കൂടിയായിരുന്നു ‘വധു ഡോക്ടറാണ്’. ‘അമ്മുക്കുട്ടി’ എന്ന മൃഗ ഡോക്ടറായി വേഷമിട്ട നദിയ മൊയ്തുവിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ശ്രീനിവാസന്‍, കെപിഎസി ലളിത, മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

Share
Leave a Comment