GeneralLatest NewsMollywoodNEWSSocial Media

ഞാൻ ആദ്യമായി അഭിനയിച്ചത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ; അച്ഛന്റെ ഓർമ്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി വീണ

അച്ഛന്റെ ഫോട്ടോകൾ ചേർത്തുള്ള ഒരു വീഡിയോയും വീണ പങ്കുവെച്ചിട്ടുണ്ട്

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. രണ്ടാം സീസൺ ബിഗ് ബോസ് ടെലിവിഷൻ ഷോയിലും പങ്കെടുത്തതോടെയാണ് വീണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ഇല്ല വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ഏഴാം ചരമ ദിനത്തിൽ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വീണ.

“അച്ഛൻ ഞങ്ങളെ വിട്ട്‌ പോയിട്ട് ‌ 7വർഷം. ആദ്യമായി ഞാൻ അഭിനയിക്കുന്നത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ആയിരുന്നു. അന്നു മുതൽ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനിലും,പ്രോഗ്രാമിനുമെല്ലാം അച്ഛൻ കൂട്ടുണ്ടായിരുന്നു .എപ്പളും അച്ഛൻ കൂടുണ്ട്. പക്ഷെ സ്നേഹിച്ചു തീർന്നില്ലായിരുന്നു. പെട്ടെന്ന് പോയി. ഖത്തർ ഷോയിക്കു അച്ഛനും ഒപ്പം ഉണ്ടായിരുന്നു. ഷോ കഴിഞ്ഞു വന്നു ഹോസ്പിറ്റലിൽ ആയ അച്ഛൻ പിന്നെ വന്നില്ല തിരിച്ചു, ആ വഴി’ അമ്മയുടെ അടുത്തേക്ക് ഭഗവാന്റെ അടുത്തേക്ക് പോയി. കണ്ണുള്ളപ്പം അതിന്റെ വില അറിയില്ല… അഭിനയ പാഠങ്ങൾ ആദ്യമായി പറഞ്ഞു തന്നതിന്, സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു എല്ലാത്തിനും നന്ദി…. ഇനി എത്ര ജന്മങ്ങൾ വന്നാലും ബാബു അച്ഛന്റെ മോളായി തന്നെ ജനിക്കണം. മിസ് യൂ സോ മച്ച് അച്ഛാ,” വീണ കുറിച്ചു.

ഈ കുറിപ്പിനൊപ്പം അച്ഛന്റെ ഫോട്ടോകൾ ചേർത്തുള്ള ഒരു വീഡിയോയും വീണ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/COmdAZCpP6n/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button