CinemaGeneralMollywoodNEWS

ഞങ്ങള്‍ കഴിച്ച ആഹാരത്തിന്‍റെ പൈസ അവര്‍ സ്വീകരിക്കാതിരുന്നപ്പോള്‍ മധു സാര്‍ പറഞ്ഞത് ഒരേയൊരു കാര്യം!

ഞാന്‍ കഴിച്ചു കുറച്ചു നേരമയാപ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വരുന്നു

സെലിബ്രിറ്റികള്‍ സാധാരണക്കാരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തുന്നത് പതിവായി  സംഭവിക്കാറുള്ള ഒരു  കാര്യമാണെങ്കിലും സാധാരണക്കാര്‍ക്ക് അത് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. അത്തരമൊരു പഴയകാല അനുഭവം പങ്കുവയ്ക്കുകയാണ് കലസംവിധായകനും, ദീര്‍ഘകാലം ഐവി ശശിയുടെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച കുര്യന്‍ വര്‍ണ്ണശാല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ മധുവുമായുള്ള ഒരു കാര്‍ യാത്രയുടെ അനുഭവത്തെക്കുറിച്ചാണ് മധുവിന്റെ സിനിമാ ജീവിതം ഉള്‍പ്പെടുത്തിയ ഒരു ടിവി ഷോയില്‍ ഇത്തരമൊരു രസകരമായ അനുഭവം കുര്യന്‍ വര്‍ണ്ണശാല പങ്കുവച്ചത്.

“ട്രെയിനിലായാലും, കാറിലായാലും ഞാനും മധു സാറും കൂടി ഒരുപാട് യാത്രകള്‍ ഒന്നിച്ചു ചെയ്യാറുണ്ട്. ഒരിക്കല്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഞങ്ങള്‍ക്ക് ഒരു സിനിമയുടെ വര്‍ക്ക് കഴിഞ്ഞു ഒന്നിച്ചു വരേണ്ടി വന്നു. ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞാണ് യാത്ര. ഞാന്‍ ആണെങ്കില്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു മൂന്ന്‍ മണിയൊക്കെ ആയപ്പോള്‍ ഉണര്‍ന്നിരുന്ന എനിക്ക് വിശക്കാന്‍ തുടങ്ങി. കൊല്ലം നീണ്ടകര ഭാഗത്ത് കണ്ട കടയുടെ അടുത്ത് വണ്ടി നിര്‍ത്താന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു. മധു സാര്‍ നല്ല ഉറക്കമായിരുന്നു. അതുകൊണ്ട് ഞാന്‍ ഡ്രൈവറോട് പറഞ്ഞു, മധു സാര്‍ അറിയണ്ട ഞാന്‍ വേഗം പോയി വല്ലതും കഴിച്ചിട്ട് വരാമെന്ന്. ഞാന്‍ കടയില്‍ ചെന്ന് കഴിക്കാന്‍ എന്തുണ്ടെന്ന് ചോദിച്ചു. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വേണ്ടി പ്രവൃത്തിക്കുന്ന ഹോട്ടല്‍ ആയിരുന്നു അത്. അതുകൊണ്ട് അതിരാവിലെ തന്നെ പ്രഭാത ഭക്ഷണം റെഡിയായിരുന്നു. ചൂട് പുട്ടും, കടലയും മുന്നില്‍ കൊണ്ടുവച്ചു. ഞാന്‍ കഴിച്ചു കുറച്ചു നേരമയാപ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വരുന്നു. മധു സാറായിരുന്നു അത്. എന്നെ വിളിക്കാതെ താന്‍ ഇവിടിരുന്നു പുട്ടും കടലയും തട്ടുന്നോ എന്നായിരുന്നു ചോദ്യം. മധു സാറിനെ കണ്ടതും കടക്കാര്‍ക്ക് അമ്പരപ്പ് വിട്ടു മാറുന്നില്ല. പുലര്‍ച്ചെ മൂന്ന്‍ മണിക്ക് മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം കടയിലേക്ക് കയറി വന്നത് കണ്ടു അവര്‍ ശരിക്കും ഞെട്ടി. അങ്ങനെ മധു സാറും പുട്ട് കഴിക്കാന്‍ എനിക്കൊപ്പം കൂടി. ഒടുവില്‍ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു പൈസ കൊടുത്തപ്പോള്‍ അവര്‍ ഒരുതരത്തിലും വാങ്ങുന്നില്ല. മധു സാര്‍ പറഞ്ഞു, ‘ഇനിയും ഞാന്‍ നിങ്ങളുടെ കടയില്‍ വരണമെങ്കില്‍ ഈ പൈസ വാങ്ങണമെന്ന്’. അങ്ങനെയാണ് അവര്‍ ഞങ്ങള്‍ കഴിച്ച ആഹാരത്തിന്റെ പൈസ സ്വീകരിച്ചത്”.

shortlink

Related Articles

Post Your Comments


Back to top button