നവ്യ നായര്‍ എന്ന നടിയ്ക്ക് കൂടുതല്‍ ജനപ്രീതി നല്‍കിയ സിനിമയായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’. ബാലാമണി എന്ന കൃഷ്ണ ഭക്തയായി നവ്യ നായര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഒരു വലിയ താര നിര തന്നെ അഭിനയിച്ചിരുന്നു. നന്ദനം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കിടുകയാണ് നവ്യ നായര്‍. ആ സിനിമയില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വേലക്കാരിയുടെ വേഷം ചെയ്തപ്പോള്‍ ഒരു നടിയ്ക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നതായി തുറന്നു പറയുകയാണ് നവ്യ നായര്‍.
“നന്ദനത്തില്‍ ‘വേഷാമണി അമ്മാള്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്നേഹത്തോടെ ‘സുബ്ബു’ എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു. കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്. സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സ്വര്‍ണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കന്‍ സ്റ്റൈലില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാന്‍ പറയുന്നത്”. ‘നന്ദനം’ സിനിമയിലെ ഏറ്റവും രസകരമായ അനുഭവം പങ്കുവച്ചു കൊണ്ട് നവ്യ നായര്‍ പറയുന്നു.
Leave a Comment