
തന്റെ അഭിനയം ഓവറാണെന്ന് വിമർശനം ഉന്നയിച്ച ആള്‍ക്ക് മറുപടിയുമായി നടന് നിര്‍മല്‍ പാലാഴി. ലിറ്റില്‍ ഏഞ്ചല്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ലിങ്ക് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നിര്‍മല്‍ പാലാഴിയുടെ അഭിനയത്തെ വിമര്‍ശിച്ചു കൊണ്ട് ഒരാള്‍ രംഗത്തെത്തിയത്.
” നിങ്ങളുടെ അഭിനയം വളരെ ഓവര്‍ ആണ് അതുകൊണ്ടാണ് തന്റെ ഒപ്പം ഉള്ള കണാരന് ഒക്കെ തന്നേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇപ്പോള്‍ നില്‍ക്കുന്നത്” എന്നായിരുന്നു മഴരാജ് മേനോന് എന്ന ഐഡിയില്‍ നിന്ന് വന്ന കമന്റ്. ഇതിനു രസികൻ മറുപടിയുമായി നടൻ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച
” തന്റെ അഭിനയം ഓവര്‍ ആയതുകൊണ്ട് മാത്രം അല്ല, ഹരീഷിന്റെ അഭിനയം നന്നായതു കൊണ്ടാണ് അവന് ഉയര്‍ന്ന നിലയില്‍ തിരക്കുള്ള ആള് ആയത്.” – എന്നായിരുന്നു നിര്‍മല്‍ പാലാഴി നല്കിയ മറുപടി. ഇതിന് പിന്നാലെ നിര്‍മല്‍ പാലാഴിയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments