ജനപ്രിയ പരമ്പര ‘ചക്കപ്പഴം’ ത്തിലെ അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും തിളങ്ങുന്ന സബിറ്റ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും അഭിനയത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും തുറന്നുപറയുന്ന കയാണ്. സബീറ്റയുടെ ഒരു മകൻ നാലുവർഷം മുൻപ് ജീവിതത്തിൽ നിന്നും വിടവാങ്ങിയിരുന്നു.
” മെഡിക്കല്‍ സ്കൂളില്‍ പോയി നഴ്സിങ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകന് ജനിച്ച സമയത്തുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അവന്റെ ജീവിതം വീല്‍ചെയറിലായിരുന്നു. പ്രസവമെടുക്കാന്‍ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആ സമയത്ത് അവന് തലച്ചോറില്‍ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളര്‍ച്ചയെ ബാധിച്ചു. നാല് വര്‍ഷം മുന്നേ അവന് ഞങ്ങളെ വിട്ട് പോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല.” താരം പറയുന്നു.
”മാക്സ് വെല്‍ എന്നായിരുന്നു അവന്റെ പേര്. ഒരു മകള്‍ കൂടി എനിക്കുണ്ട്. സാക്ഷ, ആറാം ക്ലാസില്‍ പഠിക്കുന്നു. അവള് അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യഭര്‍തൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി. ജീവിതം ആകെ തിരക്കിലുമായി. മകന് മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി. മകള്‍ വളര്‍ന്ന് അവളുടെ അച്ഛനോടൊപ്പം നില്ക്കാന് ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് വന്നത്.” സെബീറ്റ പങ്കുവച്ചു
Post Your Comments