ചിത്രീകരണത്തിനായി ഉപയോഗിച്ച കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊവിഡ് രോഗികൾക്കായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംഭാവന ചെയ്ത പ്രഭാസ് നായകനാവുന്ന ‘രാധേ ശ്യാം’ ടീം.
കിടക്കകള്‍ക്ക് ക്ഷാമം വന്നതിനെ തുടര്‍ന്നാണ് രാധേ ശ്യാം ടീമിന്റെ സഹായം. ഇറ്റലിയിലെ 70കളിലെ ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച ഈ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. സെറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്.
പ്രഭാസും പൂജ ഹെഗ്ഡെജുമാണ് രാധേ ശ്യാമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന് രാധാകൃഷ്ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് എത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments