പത്മരാജന്‍റെ ഏറ്റവും മികച്ച രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടും ഭരതന്‍ എന്ന സംവിധായകനുമായി ഉണ്ടായിരുന്ന ആത്മ ബന്ധമോ സ്വാതന്ത്ര്യമോ ഒന്നും തനിക്ക് പത്മരാജനുമായി ഇല്ലായിരുന്നുവെന്നും അതിനു കാരണക്കാരന്‍ ജയറാം ആയിരുന്നുവെന്നും തന്റെ പൂര്‍വ്വകാല സിനിമ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പാര്‍വതി പറയുന്നു.
“പപ്പേട്ടന്റെ രണ്ടു സിനിമകളെ ഞാന്‍ ചെയ്തിട്ടുള്ളൂ. ഒന്ന് അപരനും, മറ്റൊന്ന് തൂവാനത്തുമ്പികളും. ഞാന്‍ ചെയ്ത സിനിമകളില്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്ന നാല് സിനിമകളാണ്, ‘മിന്നാമിനുങ്ങിന്‍റെ നുറുങ്ങ് വെട്ടം’, അമൃതം ഗമയ, ‘എഴുതാപ്പുറങ്ങള്‍’, ‘തൂവാനത്തുമ്പികള്‍’. സിബി മലയിലിന്റെ സിനിമകളിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. സംവിധായകരില്‍ ഭരതേട്ടനുമായുള്ള അടുപ്പമോ സ്വാതന്ത്ര്യമോ പപ്പേട്ടനുമായി എനിക്ക് ഇല്ലായിരുന്നു. ആ അടുപ്പത്തിന് ഒരു പരിധിയുണ്ടായിരുന്നു. അതിനു കാരണക്കാരന്‍ ജയറാം തന്നെയായിരുന്നു. ജയറാം പപ്പേട്ടനെ ഗുരു എന്ന നിലയില്‍ എവിടെയോ കൊണ്ട് പോയി പ്രതിഷ്ടിച്ചിരിക്കുന്നത് കൊണ്ട് എനിക്കും ആ ഭയ ഭക്തി ബഹുമാനമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഭരതേട്ടനോടുള്ള അടുപ്പം പോലെ നല്ല ജോളിയാകുമായിരുന്നു. ഭരതേട്ടനുമായുള്ള അടുപ്പം വാക്കുകള്‍ക്ക് അതീതമാണ്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോഴാണ് ഭരതേട്ടന്‍ എനിക്ക് ആരെല്ലാമായിരുന്നല്ലോ എന്ന തോന്നലുണ്ടായത്. ഒരു ചേട്ടനെ പോലെയും, അച്ഛനെ പോലെയുമൊക്കെ അത്രത്തോളം മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ഭരതേട്ടന്‍”. പാര്‍വതി പറയുന്നു.
Post Your Comments