GeneralLatest NewsMollywoodNEWS

അമിതമദ്യപാനമാണ് കാരണമെന്ന് ആളുകൾ, ഒരു ചായ പോലും കുടിക്കാത്ത എന്റെ സഹോദരനും ഇതേ അസുഖമാണ്; സലിം കുമാർ പറയുന്നു

ആർക്കാണ് മരണത്തെ തോൽപിക്കാൻ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം.

മലയാളത്തിന്റെ പ്രിയതാരമാണ് സലിംകുമാർ. ഹാസ്യം മാത്രമല്ല ഗൗരവതരമായ വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ഈ നടൻ സംവിധായകനായും തന്റെ കഴിവ് അടയാളപ്പെടുത്തി. തന്റെ ലിവർ സീറോസിസ് എന്ന രോഗത്തെക്കുറിച്ചു തുറന്നു പറയുകയാണ് താരം.

”ഞാൻ ജീവിക്കുന്നത് ജനിച്ചതു കൊണ്ടല്ലേ. അതുപോലെയാണ് അസുഖകാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാൻ.അസുഖം വന്നാൽ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാൻ തീരുമാനിച്ചാൽ ഓരോ ദിവസവും അതു നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.”

read also: എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്‍ക്ക് രണ്ട് വര്‍ഷം ; മകൾ ആരാധ്യയ്ക്ക് ആശംസയുമായി ധ്യാൻ ശ്രീനിവാസൻ

”ചില വ്യക്തികൾ അസുഖം ഭേദമായി വരുമ്പോൾ ‘മരണത്തെ തോൽപിച്ച് ഇതാ കടന്നു വന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. ആർക്കാണ് മരണത്തെ തോൽപിക്കാൻ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം. ലിവർ സീറോസിസ് എനിക്കു പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. ആളുകൾ പറയും അമിതമദ്യപാനമാണ് കാരണമെന്ന്. എെന്‍റ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്തയാളാണ്.” വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്

shortlink

Related Articles

Post Your Comments


Back to top button