CinemaGeneralMollywoodNEWS

മേനകയെ മുന്‍നിര്‍ത്തി ഞങ്ങളുടെ ജീവന്‍വെച്ചാണ് സുരേഷ് കുമാര്‍ അത് ചെയ്തത്: വേറിട്ട അനുഭവം പറഞ്ഞു മണിയന്‍ പിള്ള രാജു

ഒരു ട്രക്കറിലാണ് ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകുന്നതും, വരുന്നതും

പഴയ സിനിമ ഓര്‍മ്മകള്‍ പങ്കുവച്ചു നടന്‍ മണിയന്‍ പിള്ള രാജു. പോയ കാലത്തെ സിനിമാ ജീവിതം ഏറെ സുന്ദരമായിരുന്നുവെന്നും തന്റെ ഒരു ഹിറ്റ് സിനിമയുടെ സിനിമാനുഭവം പങ്കുവച്ചു കൊണ്ട് മണിയന്‍ പിള്ള രാജു പറയുന്നു.

പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയിരുന്ന ഗിരീഷ്‌ സംവിധാനം ചെയ്തു ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രമായിരുന്നു ‘അക്കരെ നിന്നൊരു മാരന്‍’. മണിയന്‍ പിള്ള രാജു, മേനക, ശ്രീനിവാസന്‍, മുകേഷ്, നെടുമുടി വേണു, ജഗദീഷ് തുടങ്ങിയ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

മണിയന്‍ പിള്ള രാജുവിന്‍റെ വാക്കുകള്‍

“അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമയുടെ ചിത്രീകരണം വളരെ രസകരമായിരുന്നു. അത് പോലെയുള്ള ചിത്രീകരണ അനുഭവം ഒന്നും ഇനിയുണ്ടാകില്ല. ഒരു ട്രക്കറിലാണ് ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകുന്നതും, വരുന്നതും. അന്ന് സുരേഷ് കുമാറും, മേനകയും തമ്മില്‍ കൊടുംപിരി കൊണ്ടിരിക്കുന്ന പ്രണയമാണ്. സുരേഷ് കുമാറിന് അന്ന് സിനിമ നിര്‍മ്മിക്കണം എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. പിന്നെ സിനിമയില്‍ നിന്ന് തന്നെ ഒരു സുന്ദരിയെ കല്യാണം കഴിക്കുക. സുരേഷിന്റെ സംഘത്തിലുള്ള ഞാനും, മോഹന്‍ലാലുമൊക്കെ അഭിനയ മോഹവുമായി നടന്നിട്ടും സുരേഷിന് അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. ‘അക്കരെ നിന്നൊരു മാരന്‍’ സിനിമ ചെയ്യുമ്പോള്‍ മേനകയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു ദൗത്യം കൂടി സുരേഷ് ഏറ്റെടുത്തു. രാത്രി ചിത്രീകരണം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ട്രക്കര്‍ മേനകയ്ക്ക് നല്‍കും. ഞങ്ങളുടെയൊക്കെ ജീവന്‍വെച്ചുള്ള കളിയായിരുന്നു അത്”. മണിയന്‍ പിള്ള രാജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button