GeneralLatest NewsMollywoodMovie GossipsNEWSSocial Media

സിനിമയിലെ രംഗങ്ങൾ ലൈംഗിക ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നു, പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ; ‘ബിരിയാണി’ നടൻ

ഭയനാകമായ അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍

തിരുവനന്തപുരം: സിനിമയിലെ രംഗങ്ങൾ ലൈംഗിക ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ബിരിയാണി’യിലെ നടൻ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ചിത്രത്തിൽ കനി കുസൃതിയുടെ ഭര്‍ത്താവായ ‘നാസര്‍’ എന്ന വേഷമാണ് നടൻ ചെയ്തത്. ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള താൻ ഇപ്പോൾ കടന്നു പോകുന്നത് ഭയനാകമായ അവസ്ഥയിലൂടെയാണ് എന്ന് പറയുന്നു.

ജയചന്ദ്രന്റെ വാക്കുകൾ

‘ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്‍റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു. ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്‍റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്’ – ജയചന്ദ്രന്‍ പറയുന്നു.

‘ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. ഞാന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്. കൊവിഡ് ലോക്ക്ഡൗണും മറ്റും അയതിനാല്‍ നിയമനടപടിയും മറ്റും എടുക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെങ്കിലും, നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നാണ്’ ജയചന്ദ്രന്‍ പറഞ്ഞു.

നാടകവേദിയില്‍ പതിറ്റാണ്ടുകളുടെ അഭിനയ ജീവിതമുള്ള ജയചന്ദ്രന്‍ കോമഡി ഷോകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും മിനി സ്ക്രീനിലും അറിയിപ്പെടുന്നയാളാണ്. ഇതിനകം അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button