ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് റംസാൻ. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ് 3യിലെ മികച്ച ഒരു മത്സരാർത്ഥികൂടിയാണ് റംസാന്. മാതൃദിനത്തില്‍ എല്ലാ മത്സരാര്‍ത്ഥികളും അമ്മമാരെ കുറിച്ച് പറഞ്ഞപ്പോള്‍ റംസാന് സംസാരിച്ചത് മാമയെ കുറിച്ചായിരുന്നു. ഇതിന് പിന്നാലെ റംസാന് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
റംസാന് സ്ത്രീവിരുദ്ധനാണ്, സ്ത്രീകളെ ബഹുമാനമില്ല, ഇങ്ങനെയുള്ള വിമര്‍ശനങ്ങളും റംസാന് അമ്മയില്ലേ, പേരന്‍സില്ലേ, എന്താണ് റംസാന് മാറിനില്‍ക്കുന്നത്. ഉമ്മയുടെയും ഉപ്പയുടെയും കൂടെ നില്ക്കുന്ന ഫോട്ടോയില്ലേ തുടങ്ങിയ ചോദ്യങ്ങളും ശക്തമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റംസാന്റെ സഹോദരന്. കുടുംബത്തിനെതിരെ സൈബര്‍ അറ്റാക്ക് വരെ നടന്നതിന് പിന്നാലെയാണ് ലൈവ് വീഡിയോയിലൂടെ സഹോദരന് പ്രതികരിച്ചത്.
”സൂപ്പര്‍ ഡാന്‍സര്‍ മുതലാണ് റംസാനെ ആളുകള്‍ അറിയുന്നത്. അതിന് ശേഷം റംസാന് നിരവധി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ അവനോടൊപ്പം ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയും മോശം പ്രവൃത്തിയുമാണെങ്കില്‍ അവനൊടൊപ്പം ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവില്ല.
റംസാന് അമ്മയില്ലേ, പേരന്‍സില്ലേ, എന്താണ് റംസാന് മാറിനില്‍ക്കുന്നത്. ഉമ്മയുടെയും ഉപ്പയുടെയും കൂടെ നില്ക്കുന്ന ഫോട്ടോയില്ലേ, എന്താണ് റംസാന് മാറി നില്‍ക്കുന്നത്, ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ടായിരുന്നു. കൂടെ നിന്ന് ഫോട്ടോയെടുത്താണോ ഉപ്പയോടും ഉമ്മയോടുമുള്ള സ്നേഹം പറയുന്നത്. ഡി ഫോര്‍ ഡാന്‍സിന്റെ ഫിനാലെയില്‍ മാത്രമാണ് റംസാന്റെ ഉമ്മയും ഉപ്പയും വന്നത്.
read also : പെരുന്നാൾ ദിനത്തിൽ ആശംസകളുമായി ആസിഫ് അലിയും കുടുംബവും
ഉമ്മയും ഉപ്പയും സോഷ്യല്‍ മീഡിയയില്‍ ഉള്ളവരല്ല, ഒരു കാര്യം പറയുമ്ബോള്‍ അതില്‍ എത്രത്തോളം ന്യായമുണ്ടെന്ന് നോക്കണം. ട്രോളുകളെല്ലാം ഞങ്ങളും ആസ്വദിക്കുന്നുണ്ട്. റംസാനെ ടാര്‍ഗറ്റ് ചെയ്ത് ക്രൂശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്നത് ട്രോളല്ല. അടുത്തിടെയാണ് ഉമ്മയും ഉപ്പയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. യൂട്യൂബിലെ വീഡിയോ കണ്ട് സങ്കടത്തിലാണ് അവര്‍” – സഹോദരന് പറഞ്ഞു.
” റംസാനെ അവന്റെ ഉമ്മയും ഉപ്പയും ഉപേക്ഷിച്ചതാണെന്ന കമന്റും കണ്ടിരുന്നു. അതൊക്കെ നിങ്ങളാണോ തീരുമാനിക്കുന്നത്, നിങ്ങളെപ്പോലുള്ള കുറച്ച് പേരൊക്കെ പറഞ്ഞാല്‍ അത് അങ്ങനെയാവുമോ, കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. തറവാട്ടിലും വീട്ടിലുമൊക്കെയായി താമസിക്കേണ്ടി വന്നു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഇതിന് പിന്നില്‍ രണ്ട് പേരുടെ ആര്‍മി ഗ്രൂപ്പുകളാണ്. ആരുടേതാണെന്ന് ഞാന്‍ പറയുന്നില്ല, റംസാന് നന്നായിട്ടാണ് അവിടെ നില്‍ക്കുന്നത്. കഷ്ടപ്പാടിനെ കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല, അവന് 21 വരെ പെട്ട കഷ്ടപ്പാടൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. എനിക്ക് അവനോട് ബഹുമാനമാണ് ഇപ്പോഴും”- സഹോദരന് പറയുന്നു.
”ഒരാളെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ പറയരുത്. റംസാന്റെ ഉപ്പയും ഉമ്മയും വേര്‍പിരിഞ്ഞുവെന്നൊക്കെ കേള്‍ക്കുമ്ബോള്‍ വേദനയാണ്. അവന് പുറത്തേക്ക് ഇറങ്ങട്ടെയെന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. എന്ത് കാണിക്കാനാണ്. അവിടെ നില്ക്കുന്ന എല്ലാവര്ക്കും പേഴ്സണല്‍ ലൈഫുണ്ട്. അതിലേക്ക് ആരും കടന്ന് ചെല്ലേണ്ടതില്ല. ഗെയിമും ടാസ്കും എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കി പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മതി. ഭീഷണി മെസ്സേജുകളും വരുന്നുണ്ട് ഞങ്ങളുടെ അക്കൗണ്ടിലേക്ക്. ഈ ചിരി കൊണ്ടാണ് ഞങ്ങള്‍ അതിനെ പ്രതികരിക്കുന്നത്.” സഹോദരന് പറഞ്ഞു.
Post Your Comments