പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. സഹോദരനോടൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
‘സന്തോഷ ജന്മദിനം സനീഷ് അണ്ണ, എന്റെ എല്ലാ കാര്യങ്ങൾക്കും എന്റെ അനൂപ് അണ്ണനോടൊപ്പം ഓടി എത്തുന്ന എന്റെ സഹോദരൻ. എന്തു ആവശ്യം വന്നാലും ഒരു വിളിയിൽ ആദ്യം എത്തുന്ന ആൾ. എനിക്കെന്തു സങ്കടം വന്നാലും ഞങ്ങൾ കൂടെ ഉണ്ട് എന്ന് ഓർമപ്പെടുത്തി എന്നെ ചേർത്തു പിടിക്കുന്ന സഹോദരൻ. അതേപോലെ എല്ലാ ഉഡായിപ്പുകൾക്കും എനിക്ക് കമ്പനി തരുന്ന എന്റെ ആങ്ങള. ഒരായിരം ജന്മദിന ആശംസകൾ’ അനുശ്രീ കുറിച്ചു.
അടുത്തിടെ, മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരുന്നു.
Leave a Comment