നിരവധി ആരധകരുള്ള താര പുത്രിയാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകൾ ആലിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആലിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കാമുകൻ ഷെയ്ൻ ഗ്രിഗോറെയുമൊത്ത് നിലയ്ക്കുന്ന ഒരു ചിത്രമാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ആലിയ ഷെയ്ൻ ഗ്രിഗോറെയുമായി പ്രണയത്തിലാണെന്ന് എന്ന് സിനിമ മാധ്യമങ്ങളില്‍ നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
ഷെയ്നുമൊത്തുള്ള ഫോട്ടോയ്ക്ക് നിങ്ങളുമൊത്ത് ഞാൻ സന്തോഷവതിയാണ് എന്നാണ് ചിത്രത്തോടൊപ്പം ആലിയ കുറിച്ചിരിക്കുന്നത്. ആലിയ പങ്കുവെച്ച ചിത്രത്തിന് ഖുശി കപൂറും കമന്റ് ചെയ്തിട്ടുണ്ട്. ഞാനും എന്ന ഖുശി കപൂറിന്റെ കമന്റിന് തീര്‍ച്ചയായും എന്നായിരുന്നു ആലിയ മറുപടി നല്‍കിയത്.
https://www.instagram.com/p/COwhU60NHVk/?utm_source=ig_web_copy_link
സാമൂഹ്യമാധ്യമങ്ങളിലെ മോശം കമന്റുകള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്ന് അടുത്തിടെ ആലിയ വ്യക്തമാക്കിയിരുന്നു. അനുരാഗ് കശ്യപിന്റെയും ആരതി ബജാജിന്റെയും മകളാണ് ആലിയ കശ്യപ്.
Post Your Comments