കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പടർന്നു പടർന്നു പിടിച്ചതോടെ സിനിമാലോകത്തെ വേദനയിലാഴ്ത്തിയ നിരവധി വാര്‍ത്തകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. നിരവധി താരങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ് നടനായ നെല്ലയ് ശിവ അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് തമിഴ് സിനിമാലോകത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
തിരുനെല്‍വേലി പനക്കുടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. താരങ്ങളും സംവിധായകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു.
പാണ്ഡ്യരാജന് ചിത്രമായ ആണ്പാവമെന്ന ചിത്രത്തിലൂടെയാണ് നെല്ലയ് ശിവ സിനിമാജീവിതം ആരംഭിക്കുന്നത്. 35 വര്‍ഷമായി തമിഴ് സിനിമയില്‍ സജീവമായിരുന്നു നെല്ലയ് ശിവ. വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്പേ ശിവം, തിരുപ്പാച്ചി തുടങ്ങിയ സിനികളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാണ്ഡിയന്‍ സ്റ്റോര്‍സ്, മാമാ മാപ്പിളൈ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
Post Your Comments