കോമഡി ആർട്ടിസ്റ്റ് ജിനു കോട്ടയത്തിന്റെയും നടി തനൂജയുടെയും കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി ചർച്ച വിഷയമാണ്. ജിനു തന്നെയും മകളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയെന്നു ആരോപിച്ചു തനൂജ തന്നെയാണ് ആദ്യം രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ വിശദീകരണവുമായി ജിനുവും ലൈവ് വീഡിയോ വഴി രംഗത്ത് എത്തുകയുണ്ടായി. ഇപ്പോൾ ഇരുവരുടെയും കുടുംബസുഹൃത്തും, സാമൂഹിക പ്രവർത്തകനും ആയ ജാഫർ തനൂജയുടെയും ജിനുവിന്റെയും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പറയുന്നു.
തനൂജയും കുടുംബവും പറഞ്ഞതുകൊണ്ടും അവരുടെ അവസ്ഥ കണ്ടിട്ടുമാണ് ഈ വീഡിയോ ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് ജാഫർ സംസാരിച്ചു തുടങ്ങുന്നത്. “ജിനുവിന്റെ ഭാര്യ തനൂജയും മകളും ഇപ്പോൾ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആ കുഞ്ഞുമോളുടെ നിഷ്കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാൻ തോന്നി. ജിനുവിന് ഒപ്പം പോയ ആ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് ഇരുവരെയും കണ്ടെത്തുകയും, ജഡ്ജിയുടെ വീട്ടിൽ ഹാജർ ആക്കുകയും ചെയ്തു. എന്നാൽ ആ സ്ത്രീയുടെ മക്കളെ അവരുടെ ഭർത്താവിന് ഒപ്പം അയക്കാനും, ജിനുവിന് ഒപ്പം പോകാൻ ആ സ്ത്രീക്ക് അനുമതി ജഡ്ജി നൽകി. കുഞ്ഞു മകളെയും കൂട്ടി ഈ കൊവിഡ് കാലത്ത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആണ് തനൂജ ഉള്ളത്, കഴിയുന്ന വിധത്തിൽ സഹായം തനൂജക്കും മകൾക്കും നൽകണം’ എന്നും ജാഫർ പറയുന്നു.
“കപട മുഖം മൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്.എന്തു ചെയ്യണമെന്നറിയില്ല’, എന്ന് തനൂജ പങ്കുവച്ച പോസ്റ്റ് വൈറൽ ആയിരുന്നു
Post Your Comments