സിനിമയില്‍ സ്ഥിരമായി നായിക വേഷങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും, നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും തുറന്നു പറയുകയാണ് നടി നിഖില വിമല്‍. മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘പ്രീസ്റ്റ്’ എന്ന സിനിമയിലെ നിഖിലയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും തനിക്ക് വലിയ മൈലേജ് നല്‍കിയത് അഞ്ചാം പാതിരയിലെ ചെറിയ വേഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതുവരെയുള്ള തന്റെ കരിയറിലെ ഭാഗ്യ സിനിമയെക്കുറിച്ച് നിഖില വിമല്‍ പങ്കുവച്ചത്.
“വില്ലൻ റോളുകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എപ്പോഴും ഒരേ തരം കഥാപാത്രം ചെയ്യുന്നതിന് പകരം പലതും മാറി പരീക്ഷിക്കണം. ഇതുവരെ ഏറ്റവും അഭിനന്ദനം ലഭിച്ചത് ‘അഞ്ചാം പാതിര’യിലെ കഥാപാത്രത്തിനാണ്. അര ദിവസം മാത്രമായിരുന്നു എനിക്ക് അഞ്ചാംപാതിര യുടെ ഷൂട്ട് ഉണ്ടായിരുന്നത്. പടം ഓടിയാൽ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടും. ഓടിയില്ലെങ്കിൽ പിന്നെ ഒന്നും പറയാൻ പറ്റില്ല. ഇതായിരുന്നു സംവിധായകൻ പറഞ്ഞത്.പ്രീസ്റ്റിന്റെ ഷൂട്ട് തുടങ്ങുന്ന ദിവസമാണ് അഞ്ചാം പാതിര റിലീസ്. അന്ന് എന്റെ ഫോണിലേക്ക് നൂറുകണക്കിന് വിളിയാണ് വന്നത്. ഞാൻ ആകെ വണ്ടറടിച്ചു പോയി. ഇനി സിനിമയിൽ സാറിന്റെ ‘കൊത്ത്’, അഹമ്മദ് കബീർ ‘മധുരം’ എന്നീ ചിത്രങ്ങളാണുള്ളത്. രണ്ടിനും ഇതുവരെ കാണാത്ത മുഖമാണ് എനിക്ക്”.
Post Your Comments