സൂപ്പർ താരങ്ങളുടെ നായികയായി തെന്നിന്ത്യയിൽ തിളങ്ങുന്ന നടി പ്രിയാമണി മലയാളികൾക്കും ഏറെ പരിചിതയാണ്. പൃഥിരാജ് നായകനായ സത്യത്തിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ പ്രിയാമണി മൂന്നു വര്‍ഷം മുമ്പാണ് ബിസിനസുകാരനായ മുസ്തഫയെ വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നെങ്കിലും മതത്തിന്റെ പേരിൽ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
പ്രണയ വിവാഹമായതിനാല്‍ രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ പരസ്പരം തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ഏത് ആഘോഷം വന്നാലും ഞങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നതെന്നും പ്രിയാമണി ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു. ”വിവാഹത്തിന് ശേഷം തന്നെ മതം മാറാന്‍ ആവിശ്യപ്പെടരുത് എന്ന ഉറപ്പ് കിട്ടിയതിനാലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് ഇതുവരെ തന്റെ വിശ്വാസങ്ങളില്‍ ഒന്നും അവന്‍ കൈകടത്തിയിട്ടില്ല. മതം മാറാന്‍ ആവിശ്യപെട്ടിരുന്നെങ്കില്‍ താന്‍ വിവാഹത്തിന് തയ്യാറാകുമായിരുന്നില്ല.” പ്രിയാമണി വ്യക്തമാക്കി. തന്നെ കൊണ്ട് നോമ്പ് എടുപ്പിക്കാന്‍ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും പ്രിയാമണി പറയുന്നു
നന്ന പ്രകാരയാണ് പ്രിയയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാന്‍, വിരാട പര്‍വ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
Post Your Comments