മഹാലക്ഷ്മിയുടെ കണ്ണെഴുതുന്ന കാവ്യാ മാധവൻ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ പുറത്തുവിട്ടത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കാവ്യയും ദിലീപും. നിരവധി ആരധകരാണ് ഇരുവർക്കുമുള്ളത്. ഇവരെ പോലെത്തന്നെ ആരധകരുള്ളവരാണ് മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും. ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും മകൾ മഹലക്ഷ്മിയുടെ  ചിത്രമാണ് വൈറലാകുന്നത്.

കാവ്യ മാധവനും മഹാലക്ഷ്മിയും ഒരുമിച്ചുള്ളൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ കണ്ണ് വരയ്ക്കുന്ന ഫോട്ടോയായിരുന്നു പ്രചരിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ പുറത്തുവിട്ടത്.

വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മീനാക്ഷിയാണ് അനിയത്തിക്ക് വേണ്ടി പേര് തിരഞ്ഞെടുത്തത്.

Share
Leave a Comment